
കൊച്ചി: ഇന്ത്യയിലെ ഏക ഓപ്പറേഷണൽ ജോയിന്‍റ് സർവീസസ് കമാൻഡായ ആന്‍ഡമാൻ നിക്കോബാറിലെ സിൻകാൻ മേധാവി എയർ മാർഷൽ സാജു ബാലകൃഷ്ണൻ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 1986 ൽ ഒരു യുദ്ധവിമാന പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട എയർ മാർഷൽ സാജു ബാലകൃഷ്ണൻ, 40 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. എയർ മാർഷൽ സാജു ബാലകൃഷ്ണൻ എറണാകുളം നോർത്ത് പറവൂർ സ്വദേശിയും കഴക്കൂട്ടം സൈനിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമാണ്.
കരസേന, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയുടെ ഏക സംയുക്തമായ കമാൻഡാണിത്. നേരിട്ട് സംയുക്ത സേനാ മോധാവിയോടാണ് റിപ്പോട്ട് ചെയ്യുന്നത്. ഇന്ത്യയുടെ മുഖ്യധാരയിൽ നിന്ന് അകലെയും പല കിഴക്കനേഷ്യൻ രാജ്യങ്ങളുടെ അരികിലുമുള്ളതിനാൽ തന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട കമാൻഡുകളിലൊന്നാണിത്. ചൈനയുടെ നിരവധി കപ്പലുകളും നിരീക്ഷണ സംവിധാനങ്ങളും ഇവിടത്തെ അന്തർദേശീയ കപ്പൽ ചാനലിൽ നിരന്തര സാന്നിധ്യമുള്ളതിനാൽ ആൻഡമാൻ നിക്കോബാർ ദീപുകൾക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്.
സുപ്രധാനമായ കപ്പൽ ചാലായ മലാക്ക സ്ട്രയെറ്റിലൂടെയാണ് ലോകത്തെ ചരക്കു നീക്കത്തിലെ 30 ശതമാനത്തോളം നടക്കുന്നത്. പ്രതിവർഷം 94,000 കപ്പലുകൾ സഞ്ചരിക്കുന്നു. ഇവയുടെ സംരക്ഷണ നിരീക്ഷണത്തിന്റെ ചുമതലയും ഈ മേഖലയുടെ പ്രതിരോധ ഉത്തരവാദിത്വവും ശ്രീവിജയപുരം (പോർട്ട് ബ്ളയർ) ആസ്ഥാനമായ സിൻകാനിനാണ്. എയർ മാർഷൽ സാജു ബാലകൃഷ്ണൻ 40 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. 2020 ൽ അതിവിശിഷ്ട് സേവാ മെഡലും 2024 ൽ പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam