സര്‍ക്കാരിൻ്റെ പത്ത് ശതമാനം വികസനം പദ്ധതികൾ പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; മാധ്യമങ്ങൾക്കെതിരെ മന്ത്രി ബാലൻ

Published : Feb 23, 2021, 09:51 PM IST
സര്‍ക്കാരിൻ്റെ പത്ത് ശതമാനം വികസനം പദ്ധതികൾ പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല; മാധ്യമങ്ങൾക്കെതിരെ മന്ത്രി ബാലൻ

Synopsis

മലയാള സിനിമയിലെ ആദ്യ നായിക നടി പി.കെ.റോസിക്കായി സ്മാരകം പണിതിട്ട് അതൊന്നും മാധ്യമങ്ങൾ കണ്ടിട്ടില്ല. ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത സർക്കാറിനെ ഒന്നും ചെയ്യാത്ത സർക്കാറായി അവതരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എ.കെ.ബാലൻ

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ.ബാലൻ. മാധ്യമങ്ങൾ വിമോചനസമര കാലത്തെ മാനസിക അവസ്ഥയിലേക്ക് പോകുകയാണെന്നും സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പോലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ ആദ്യ നായിക നടി പി.കെ.റോസിക്കായി സ്മാരകം പണിതിട്ട് അതൊന്നും മാധ്യമങ്ങൾ കണ്ടിട്ടില്ല. ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത സർക്കാറിനെ ഒന്നും ചെയ്യാത്ത സർക്കാറായി അവതരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എ.കെ.ബാലൻ പറഞ്ഞു. 

തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയ്ക്കാണ് മറ്റിടങ്ങളിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുന്നത് എന്ന് കള്ള പ്രചരണം ഉണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ അത് വിവാദമായി. പിന്നീട് ആ വിവാദം അവസാനിച്ചു. ചലചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ ശുപാർകളെ ആസ്പദമാക്കിയുള്ള സമഗ്രമായ നിയമ നിർമ്മാണം കൊണ്ടു വരാൻ സര്‍ക്കാര്‍ ശ്രമം തുടരുകയാണെന്നും എ.കെ.ബാലൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ