
ആലപ്പുഴ: സ്കൂൾ വിദ്യാർഥികൾക്ക് ഉപദേശവുമായി ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജ വീണ്ടും രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലാണ് കലക്ടറുടെ ഉപദേശം. സ്കൂൾ അവധിയായതുകൊണ്ട് എല്ലാവരും രാത്രി ഹോം വർക്ക് ചെയ്യണമെന്നും പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും കലക്ടർ ഉപദേശിച്ചു. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച് കൊടുക്കാൻ മറക്കരുതെന്നും കലക്ടർ ഓർമിപ്പിച്ചു.
വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യണമെന്നും കലക്ടർ കുറിച്ചു. കമന്റിൽ നിരവധി പേർ അനുകൂലിച്ചും ട്രോളിയും രംഗത്തെത്തി.
കുറിപ്പിന്റെ പൂർണരൂപം
നാളെ സ്കൂൾ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവർക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച് കൊടുക്കാൻ മറക്കരുത് കേട്ടോ. വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യുമല്ലോ...
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം 😘
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam