രഘുനാഥപിള്ള വിശ്വാസിയായതുകൊണ്ടാണ് ക്ഷേത്രനിർമ്മാണ പിരിവ് നൽകിയത്; ന്യായീകരിച്ച് കോൺ​ഗ്രസ്

By Web TeamFirst Published Feb 2, 2021, 12:22 PM IST
Highlights

ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സിപിഎം പ്രചാരണം അടിസ്ഥരഹിതമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രഘുനാഥപിള്ള വിശ്വാസിയായതുകൊണ്ടാണ് പിരിവ് നൽകിയത്. ആർ എസ്എസിനെ എക്കാലത്തും എതിർക്കുന്ന ആളാണ് രഘുനാഥ പിളള.

ആലപ്പുഴ: അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ്  ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കോൺ​ഗ്രസ് രം​ഗത്ത്. ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സിപിഎം പ്രചാരണം അടിസ്ഥരഹിതമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രഘുനാഥപിള്ള വിശ്വാസിയായതുകൊണ്ടാണ് പിരിവ് നൽകിയത്. ആർ എസ്എസിനെ എക്കാലത്തും എതിർക്കുന്ന ആളാണ് രഘുനാഥ പിളള. ഇത് രാഷ്ട്രിയമായി കാണണ്ട വിഷയം അല്ലെന്നും എ എ ഷുക്കൂർ പറഞ്ഞു.

ആലപ്പുഴ ഡിസിസി വൈസ് ഭാരവാഹിയായ രഘുനാഥ പിള്ള ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് വലിയ വിവാദമായിരുന്നു. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്രമേൽശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്. ഇതേത്തുടർന്നാണ് നവമാധ്യമങ്ങളിലടക്കം കോൺ​ഗ്രസ് പ്രവർത്തകർ രഘുനാഥ പിള്ളയ്ക്കെതിരെ രം​ഗത്തുവന്നത്. ആലപ്പുഴ ഡിസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവർത്തകർ വിമർ‍ശനവുമായെത്തി. 

ക്ഷേത്ര ഭാരവാഹി എന്ന നിലയിൽ ആണ് മാത്രം ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ള നേരത്തെ വിശദീകരിച്ചത്. പാർട്ടിയിലെ ഗ്രൂപ്പ് പോരിൻ്റെ ഭാഗം ആണ് തനിക്കെതിരായ വിമർശനങ്ങളെന്നും രഘുനാഥപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഘുനാഥപിള്ളയെ അനുകൂലിച്ച് പാർട്ടി ഔദ്യോ​ഗിക നേതൃത്വവും രം​ഗത്ത് വന്നിരിക്കുന്നത്. 

Read Also: അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു; വിവാദം...

 

click me!