രാജപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Mar 14, 2026, 03:30 AM IST
kasaragod student drowns rajapuram river ashwin raj death

Synopsis

രാജപുരത്ത് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് മരിച്ചത്

കാസർകോട്: രാജപുരത്ത് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണ്. സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുളികഴിഞ്ഞ് കരയ്ക്ക് കയറിയെങ്കിലും അപ്പോഴാണ് ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്. ബക്കറ്റെടുക്കാൻ വേണ്ടി വീണ്ടും അശ്വിൻ പുഴയിൽ ഇറങ്ങി. ഇതിനിടെയാണ് അപകടമെന്ന് ദൃസാക്ഷികൾ പറയുന്നു. സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാർ എത്തിയാണ് അശ്വിനെ കരയിൽ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തേക്കർ ഭൂമിയിൽ 45 കോടി ചെലവഴിച്ച് നിർമാണം, മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു
ഏക്കർ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി, മൂന്ന് സഹോദരന്മാർ ഉൾപ്പെടെ എല്ലാവർക്കും കഞ്ചാവ് കച്ചവടം, കേരളത്തിലേക്ക് കഞ്ചാവ് എത്തിത്തിച്ചിരുന്നയാൾ പിടിയിൽ