മരണക്കുഴി റോഡിൽ; മുന്നറിയിപ്പ് ബോർഡുമില്ല; ആലപ്പുഴയിൽ സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

Published : May 04, 2023, 10:56 AM ISTUpdated : May 04, 2023, 11:14 AM IST
മരണക്കുഴി റോഡിൽ; മുന്നറിയിപ്പ് ബോർഡുമില്ല; ആലപ്പുഴയിൽ സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

Synopsis

രാത്രിയിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെ പൊളിച്ചിട്ട കുഴിയിൽ വീഴുകയായിരുന്നു. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചില്ല.  

ആലപ്പുഴ : ആലപ്പുഴയിൽ റോഡിലെ മരണക്കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയിൽ വീഴുകയായിരുന്നു. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല. അക്കാരണത്താൽ റോഡിലെ കുഴി ജോയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.  അപകടം നടന്നയുടനെ അധികൃതർ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.  

റേഡിയോ കോളർ, വിഎച്ച്എഫ് ആൻറിന, വനപാലക സംഘം; അരിക്കൊമ്പൻ നിരീക്ഷണം മൂന്ന് രീതിയിൽ, എന്നിട്ടും റേഞ്ചിന് പുറത്ത്!

 

 

 

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി