
ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്‍റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. കുഞ്ഞിന്‍റെ ഡിഎൻഎയുമായിട്ടായിരിക്കും പരിശോധന നടത്തുക. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ രണ്ടു കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കഴിഞ്ഞ ദിവസം രാത്രി ധൻബാദിൽ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ആർപിഎഫ് നടത്തിയ പരിശോധനയിൽ ആണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ കേസെടുത്ത റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam