ഒടുവിൽ എംആർ അജിത്കുമാറിനെ കൈവിട്ട് യുഡിഎഫ് സർക്കാരും; രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ, നിർദേശം അം​ഗീകരിച്ച് മുഖ്യമന്ത്രി

Published : Jul 23, 2026, 05:49 PM ISTUpdated : Jul 23, 2026, 05:54 PM IST
mr ajith kumar

Synopsis

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്.

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്. ശുപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻ്റ് ചെയ്തു കൊണ്ടുള്ള തീരുമാനം വരുന്നത്. ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ റിപ്പോർട്ട് എത്തിയതും നടപടിയെടുക്കുന്നതും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്; പ്രമുഖർ അംഗങ്ങളാകും
'തന്റെ ഭർത്താവ് ജീവിച്ചിരിപ്പില്ല, അധ്യാപകനായിരുന്നു, ആരോപണങ്ങൾ കടന്നുപോയി', ജനം ടിവിക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ പികെ ശ്രീമതിയുടെ പരാതി