ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ വീഴ്ച; അന്വേഷണ സമിതിക്ക് മുമ്പിൽ സ്റ്റേഷൻ മാസ്റ്റർ ഹാജരാകണം

Published : Aug 22, 2023, 08:36 AM ISTUpdated : Aug 22, 2023, 11:56 AM IST
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ വീഴ്ച; അന്വേഷണ സമിതിക്ക് മുമ്പിൽ സ്റ്റേഷൻ മാസ്റ്റർ ഹാജരാകണം

Synopsis

ട്രെയിന്‍ ആലപ്പുഴ എത്തിയത് ഞായറാഴ്ച വൈകിട്ട് നാലരക്കാണ്. പതിവ് പരിശോധനയില്‍ ഒരു ബോഗിക്ക് തകരാർ കണ്ടു. പുലര്‍ച്ചെ മൂന്നരക്ക്ബോഗി മാറ്റിസ്ഥാപിക്കുന്ന ഷണ്ടിംഗ് ജോലി ആരംഭിച്ചു. ഇത് പുലര്‍ച്ചെ ആറിന് തീരുമെന്നാണ് കരുതിയത്. 

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഷണ്ടിംഗ് പ്രശ്നത്തിന് കാരണം ആസൂത്രണത്തിലെ പിഴവും ഷണ്ടിംഗ് ജോലി നീണ്ടതെന്നും വിവരം. സ്റ്റേഷന്‍ മാസറ്റ് കെ എസ് ബിനോദിന്‍റെ പരിചയക്കുറവും വിനയായി. സംഭവത്തിൽ ഓപ്പറേഷന്‍സ് മാനേജർ അന്വേഷണം തുടങ്ങി.

വിമാനത്തിൽ വെച്ച് യാത്രക്കാരൻ രക്തം ഛര്‍ദിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ട്രെയിന്‍ ആലപ്പുഴ എത്തിയത് ഞായറാഴ്ച വൈകിട്ട് നാലരക്കാണ്. പതിവ് പരിശോധനയില്‍ ഒരു ബോഗിക്ക് തകരാർ കണ്ടു. പുലര്‍ച്ചെ മൂന്നരക്ക്ബോഗി മാറ്റിസ്ഥാപിക്കുന്ന ഷണ്ടിംഗ് ജോലി ആരംഭിച്ചു. ഇത് പുലര്‍ച്ചെ ആറിന് തീരുമെന്നാണ് കരുതിയത്. എന്നാല്‍ ജോലി തീർന്നത് രാവിലെ 7.20 നായിരുന്നു. ഇതിനനുസരിച്ച് മറ്റ് ട്രെയിനുകൾ ക്രമീകരിക്കുന്നതില്‍ പിഴവുണ്ടാവുകയായിരുന്നു. കൊച്ചുവേളി –ബാംഗ്ലൂരും കൊല്ലം – ആലപ്പുഴ ട്രെയിനും പിടിച്ചിടേണ്ടി വന്നു. അതേസമയം, സംഭവത്തെകുറിച്ച് ഓപ്പറേഷന്‍സ് മാനേജർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
സ്റ്റേഷന്‍ മാസ്റ്റര്‍ കെഎസ് ബിനോദിനോട് ഇന്ന് അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്റ്റേഷൻ മാസ്റ്ററെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. 

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ വീഴ്ച; 3 ട്രാക്കിലും ഒരേ സമയം കോച്ചുകൾ നിർത്തി, സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഷണ്ടിംഗ് പ്രശ്നം : ഓപ്പറേഷൻസ് മാനേജർ അന്വേഷണം തുടങ്ങി

https://www.youtube.com/watch?v=rLBtXnftdP4

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം