സപ്ലൈക്കോയിൽ സ്റ്റോക്കില്ലെന്ന ബോർഡ്: സസ്പെൻഷനിലായ മാനേജരുടെ ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും

Published : Aug 22, 2023, 08:19 AM IST
സപ്ലൈക്കോയിൽ സ്റ്റോക്കില്ലെന്ന ബോർഡ്: സസ്പെൻഷനിലായ മാനേജരുടെ ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും

Synopsis

സപ്ലൈക്കോയിൽ സ്റ്റോക്കില്ലെന്ന് ബോർഡ്: സസ്പെൻഷനിലായ മാനേജരുടെ ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സപ്ലൈകോ ഔട്ട്‍ലെറ്റിലെ ബോർഡിൽ  സാധനങ്ങൾ സ്റ്റോക്കില്ലെന്ന്  രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം മാനേജർ നിധിൻ നൽകിയ ഹർജി  ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം.

സപ്ലൈകോ ഔട്ട്ലെറ്റിലെ ബോർഡിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയതിന് സസ്പെൻഷനിലായ കോഴിക്കോട് പാളയം ഔട് ലെറ്റിലെ മാനജേർ നിധിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തനിക്കെതിരായ നടപടി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ വാദം. സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങളുടെ വിവരമാണ് ബോ‍ർഡിൽ രേഖപ്പെടുത്തിയതെന്നും രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ,

ഇല്ലാത്ത സാധനങ്ങൾക്ക് ആളുകൾ ക്യൂ നിൽക്കാതിരിക്കാനാണ് വിലവിവരപ്പട്ടികയിൽ ഇല്ല എന്നു രേഖപ്പെടുത്തിയതെന്നും ഹർജിക്കാരൻ വാദിക്കുന്നു. എന്നാൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ പോലും ലഭ്യമല്ല എന്ന് രേഖപ്പെടുത്തിയതിനാണ് മാനേജിംഗ് ഡയറക്ടർ നടപടി സ്വീകരിച്ചതെന്നും ചട്ടംപാലിച്ചാണ് നടപടി എന്നുമാണ് സപ്ലൈകോ വിശദീകരണം. നിധിനിന്‍റെ സ്പെൻഷനുമേലുള്ള തുടർന്നടപടികൾ ഹൈക്കോടതി ഇന്ന് വരെ തടഞ്ഞിട്ടുണ്ട്.

Read more: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും

അതേസമയം,  വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്‍റ്  എം.എല്‍.എ -യാണ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍  തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും  നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു. പത്രമാധ്യമങ്ങളും ഇക്കാര്യം  വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍  സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ  ലഭ്യത സംബന്ധിച്ച് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിന്‍സെന്‍റ്  സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട  ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി  നിയമസഭ അംഗമെന്ന നിലയില്‍  നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു. കേരള നിയമസഭയുടെ  നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആര്‍ അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് എം. വിന്‍സെന്‍റ്  സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി കുഞ്ഞികൃഷ്ണന്റെ നടപടി പാർട്ടിയെ തകർക്കലാണെന്ന് സിപിഎം നേതാക്കൾ
'റെസ്പോൺസിബിൾ എഐ'യുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി; 'നൂതന ആശയങ്ങളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യം'