
ആലപ്പുഴ: ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന് ക്ളീന്‍ ചിറ്റ് നല്‍കി ആലപ്പുഴ ജില്ല സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്.ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോർട്ടിൽ പറയുന്നു.കേബിൾ കരാറുകാരൻ എന്ന നിലയിൽ നല്ല വരുമാനമുണ്ട്.അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല.കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല.സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്..ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിൻ്റെ ബിനാമി എന്നാണ് സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപോർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും റിപോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
'ഷാനവാസ് കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല'; സസ്പെൻഷൻ പ്രഥമിക നടപടിയെന്ന് എം വി ഗോവിന്ദന്‍