ഓപ്പറേഷൻ സൈ ഹണ്ട്: കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ

Published : Oct 31, 2025, 02:22 PM IST
Putta Vimaladitya

Synopsis

ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. 

കൊച്ചി: ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളും കൊച്ചിയിൽ നിന്ന് മാത്രം കണ്ടെത്തി. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാഫിസിനെ കസ്റ്റഡിയിലെടുത്തത് തട്ടിപ്പ് പണം എടിഎം വഴി പിൻവലിച്ച് ഇറങ്ങുന്നതിനിടെയാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം പിൻവലിച്ചത് 6 ലക്ഷത്തിലേറെ രൂപയാണ്. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. തട്ടിപ്പ് പണം എത്തിയിരുന്നത് കോളേജ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ്. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കബളിപ്പിച്ചാണ് നിരവധി വിദ്യാർത്ഥികളുടെ അക്കൗണ്ട് വിവരങ്ങൾ ഇവർ വാങ്ങിയത്. തട്ടിപ്പിന്‍റെ ഭാഗമാണെന്ന് അറിയാതെയാണ് വിദ്യാർത്ഥികൾ അക്കൗണ്ട് വിവരങ്ങൾ കൈമാറിയതും. അക്കൗണ്ടുകൾ നൽകിയ കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവബോധം നൽകാൻ കോളേജുകൾ കേന്ദ്രികരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് കൊച്ചി സിറ്റി പൊലീസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു