മന്നം ജയന്തിയും പെസഹാ വ്യാഴവും അവധികളുടെ പട്ടികയിൽ; 2026ലെ എല്ലാ അവധി ദിവസങ്ങളും ഒറ്റനോട്ടത്തിൽ

Published : Oct 30, 2025, 10:57 AM ISTUpdated : Oct 30, 2025, 12:53 PM IST
Holiday 2026

Synopsis

അടുത്ത വർഷത്തേക്കുള്ള കേരളത്തിലെ പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരം മന്നം ജയന്തിയും പെസഹാ വ്യാഴവും ബാങ്കുകൾക്ക് അവധിയായിരിക്കും. 2026-ലെ അവധി ദിനങ്ങളുടെ പട്ടികയും നിയന്ത്രിത അവധികളും അറിയാം

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

അവധി ദിനങ്ങൾ

ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്ലബ്ലിക് ദിനം, മാർച്ച് 20 റംസാൻ, ഏപ്രിൽ രണ്ട് പെസഹാ വ്യാഴം, ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി, ഏപ്രിൽ14 അംബേദ്കർ ജയന്തി, ഏപ്രിൽ15 വിഷു, മേയ് 1 മേയ്ദിനം, മേയ് 27 ബക്രീദ്, ജൂൺ 25 മുഹറം, ഓഗസ്റ്റ് 12 കർക്കടകവാവ്, ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി, സെപ്റ്റംബർ നാല് ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, ഡിസംബർ 25 ക്രിസ്‌മസ്.

ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ

പൊതു അവധിയായ ഞായര്‍ ദിവസങ്ങളില്‍ വരുന്നതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ അഞ്ച് ഈസ്റ്റര്‍, നവംബര്‍ എട്ട് ദീപാവലി എന്നീ അവധിദിവസങ്ങള്‍ പട്ടികയിലില്ല.

നിയന്ത്രിത അവധി

മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.

തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. 2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ