'ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍'; തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍

Published : Oct 30, 2025, 10:54 AM IST
V D Satheesan

Synopsis

എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ കബളിപ്പിക്കാൻ പറ്റില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാരാണ് 33 രൂപ കൂടുതൽ കൊടുത്തിരിക്കുന്നത്. ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർദ്ധിപ്പിക്കണം. അത് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ജീവനക്കാർക്ക് അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ്. നായനാർ സർക്കാരാണ് പെൻഷൻ കൊടുത്ത് തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. നാലരകൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സർക്കാർ. 18 മാസത്തെ കുടിശ്ശിക ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഎം ക്യാപ്സ്യൂൾ ആണ്. അത് തെളിയിക്കാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

നൂറിലധികം സീറ്റുമായി 2026 യുഡിഎഫ് തിരിച്ചു വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസ്സാണ്. കോൺഗ്രസിൽ കുഴപ്പമെന്നത് സിപിഎം നെറൈറ്റീവാണ്. ഇപ്പോൾ എൽഡിഎഫിലാണ് കുഴപ്പമെന്നും സതീശൻ പരി​ഹസിച്ചു. പി. എം ശ്രീ ആരും അറിയാതെ പോയി ഒപ്പുവച്ചതിനുശേഷം ആണോ മന്ത്രിസഭ ഉപസമിതി രൂപീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇത് സിപിഐയെ പറ്റിക്കാനാണ്. ഇതിൽനിന്ന് മാറും എന്ന് പറയാൻ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണ്. എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിക്ക് ഉണ്ടായതെന്നും സതീശൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോഗ്യ വകുപ്പിന്‍റെ കർശന നിർദേശം; ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം
ശബരിമല സ്വർണക്കൊള്ള: അന്വേഷണം സിബിഐയെ ഏൽപ്പിക്കണം; കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വി മുരളീധരൻ