ദുർമന്ത്രവാദം നടത്തിയെന്നാരോപണം; ദളിത് ദമ്പതികളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു

Published : Jun 19, 2023, 05:03 PM ISTUpdated : Jun 19, 2023, 05:09 PM IST
ദുർമന്ത്രവാദം നടത്തിയെന്നാരോപണം; ദളിത് ദമ്പതികളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു

Synopsis

യദ്ദയ്യ, ഭാര്യ ശ്യാമള എന്നിവരെയാണ് നാട്ടുകാർ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മർദ്ദനമേറ്റ ദമ്പതികൾ ആശുപത്രിയിൽ ചികിത്സ തേടി. 

ഹൈ​ദരാബാദ്: തെലങ്കാനയിൽ ദളിത് ദമ്പതികളെ മരത്തിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു. ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ദമ്പതികൾക്കു നേരെയുള്ള ക്രൂരത. സംഗറെഡ്ഡി ജില്ലയിലെ കൊല്ലൂർ സദാശിവപേട്ട് മണ്ഡൽ മേഖലയിൽ ഇന്നലെയായിരുന്നു സംഭവം. യദ്ദയ്യ, ഭാര്യ ശ്യാമള എന്നിവരെയാണ് നാട്ടുകാർ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മർദ്ദനമേറ്റ ദമ്പതികൾ ആശുപത്രിയിൽ ചികിത്സ തേടി. 

യുവാവിനെ ഉപദ്രവിച്ച ശേഷം 70 അടി ആഴമുള്ള കിണറ്റില്‍ ചാടി 45കാരന്‍, രക്ഷകരായി ഫയര്‍ഫോഴ്സ്

അതേസമയം, വയനാട് പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡനമെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ, ഇഖ്ബാലിൻ്റെ അമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃമാതാവിന്റെ അന്ധവിശ്വാസത്തിന് കീഴ്പ്പെട്ട്, ഭ‍ർതൃ കുടുംബം മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഒൻപത് മാസം മുമ്പായിരുന്നു ഇഖ്ബാലുമായുള്ള പെൺകുട്ടിയുടെ വിവാഹം. അന്നുമുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുട‍ർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് അറിയിച്ചു. 

എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി: പൊലീസും നടപടി തുടങ്ങി, പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

PREV
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും