ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ വീഴ്ച; 3 ട്രാക്കിലും ഒരേ സമയം കോച്ചുകൾ നിർത്തി, സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

Published : Aug 21, 2023, 09:36 PM ISTUpdated : Aug 21, 2023, 10:38 PM IST
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ വീഴ്ച; 3 ട്രാക്കിലും ഒരേ സമയം കോച്ചുകൾ നിർത്തി, സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

Synopsis

ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകൾ വൈകിയെന്നാണ് വിവരം. റെയിൽവെ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല

ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും കോച്ചുകൾ നിർത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റേഷൻ മാസ്റ്റർ കെ എസ് ബിനോദിനെ സസ്പെന്റ് ചെയ്തു. എഞ്ചിനുകൾ മാറ്റുന്ന ഷണ്ടിംഗ് നടപടികൾക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകൾ നിർത്തിയിട്ടത്. ഇതിനിടെ മറ്റ് ട്രെയിനുകൾ സ്റ്റേഷൻ പരിധിക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടി വന്നു. ഇത് മൂലം വലിയ ഗതാഗത തടസം ഉണ്ടായി. ഏറനാട്, എറണാകുളം പാസഞ്ചർ എന്നിവ പിടിച്ചിട്ടു. ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി. ആലപ്പുഴ വഴിയുള്ള ആറോളം ട്രെയിനുകൾ വൈകിയെന്നാണ് വിവരം. റെയിൽവെ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി; അന്വേഷിക്കാൻ നിർദേശം നൽകി ജയകുമാർ