അമൽ ശങ്കറിന്റെ ആത്മഹത്യ: പിന്നിൽ ദുരൂഹതകൾ, ആത്മഹത്യക്കുറിപ്പിലെ കാരണക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുടുംബം

Published : Sep 27, 2025, 02:39 PM IST
Amal Shankar

Synopsis

ഭർത്താവിനൊപ്പം സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്ന വ്യക്തിയാണ് അമൽ ശങ്കറിന്റെ ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ  ആരോപിക്കുന്നു. ഇയാൾ നടത്തിയ ക്രമക്കേടുകൾ കണ്ടുപിടിച്ചതിലുള്ള വൈരാഗ്യം കാരണം അമലിനെ മരണത്തിലേക്ക് തള്ളിവിട്ടെന്നാണ് പരാതി

കൊല്ലം: കൊല്ലത്തെ സ്വകാര്യ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അമൽ ശങ്കറിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതകളുണ്ടെന്ന് കുടുംബം. ഭർത്താവിനൊപ്പം സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്ന വ്യക്തിയാണ് അമൽ ശങ്കറിന്റെ ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ രേഖ കുമാരി ആരോപിക്കുന്നു. മുണ്ടയ്ക്കൽ സ്വദേശി നെവിൽ ഡാനിയൽ നടത്തിയ ക്രമക്കേടുകൾ കണ്ടുപിടിച്ചതിലുള്ള വൈരാഗ്യം കാരണം സ്ഥാപനം പൂട്ടിച്ച് അമലിനെ മരണത്തിലേക്ക് തള്ളിവിട്ടെന്നാണ് പരാതി. കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അമൽ ശങ്കർ ആത്മഹത്യ ചെയ്തത്.

ഓഗസ്റ്റ് 18ന് വൈകിട്ടാണ് പുനലൂർ അറയ്ക്കൽ സ്വദേശി അമൽ ശങ്കർ വീട്ടിൽ തൂങ്ങി മരിച്ചത്. അമലിന്റെ ഉടമസ്ഥതയിൽ കൊല്ലം നഗരത്തിൽ പ്രവർത്തിച്ചിരുന്ന പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന പരാതിയുമായി അന്ന് രാവിലെ വിദ്യാർത്ഥികൾ രംഗത്തെിയിരുന്നു. അമലിൻ്റെ ഭാര്യ രേഖകുമാരിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിവരങ്ങൾ തേടി. ഭാര്യ സ്റ്റേഷനിൽ തുടരവെയായിരുന്നു അമൽ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥികളുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. അമലിൻ്റെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ സ്ഥാപനത്തിൻ്റെ പാർട്ണറായിരുന്ന മുണ്ടയ്ക്കൽ സ്വദേശി നെവിൽ ഡാനിയലാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിരുന്നു.

മോൻകുട്ടൻ എന്നയാളുടെ പേരും കുറിപ്പിലുണ്ട്. എന്നാൽ, ആത്മഹത്യയിൽ കേസെടുത്ത അഞ്ചൽ പൊലീസ് ഇത് അവഗണിക്കുന്നുവെന്നാണ് രേഖ കുമാരിയുടെ പരാതി. നെവിലും സഹായികളും നടത്തിയ സാമ്പത്തിക ക്രമക്കേട് കണ്ടുപിടിച്ച അമലിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറയുന്നു. കോഴ്സ് തട്ടിപ്പ് പരാതിക്ക് പിന്നിലും ഇവരെന്നാണ് ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനം പൂട്ടി. അഞ്ചലിൽ രേഖ നടത്തുന്ന പാരാമെഡിക്കൽ സ്ഥാപനം പൂട്ടിക്കാനും ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. അമലിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് രേഖ പരാതി നൽകിയിട്ടുണ്ട്. അതേസമയം കൊല്ലത്തെ സിപിഎം എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനമാണ് ആരോപണ വിധേയരെ സംരക്ഷിക്കുന്നതെന്നും രേഖകുമാരി ആരോപിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി