
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കോഴിക്കോട് പന്നിയങ്കരയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിൻ്റെ പ്രതിഷേധം. ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ ഇൻസ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും, സർവകകക്ഷിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
എന്നാൽ ലീഗിൻ്റെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും പന്നിയങ്കരയിലെ മൂന്ന് വാർഡുകളിൽ കൃത്യമായി ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെന്നും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മറുപടി നൽകി. കോർപ്പറേഷന് കീഴിൽ നടത്തിയത് കൃത്യമായ പ്രതിരോധ പ്രവർത്തനം നടത്തും. ഇത്തരത്തിലുള്ള പ്രതിഷേധം ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്നതാണ്. മൂന്ന് വാർഡുകളിലായി ക്ലോറിനേഷൻ നടത്തിയത് സാനിറ്റൈസേഷൻ തൊഴിലാളികളെ ഉൾപ്പെടെ വരുത്തിയാണെന്നും ഒരു പാകപ്പിഴയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam