
അമ്പലപ്പുഴ: അപ്പാത്തിക്കരി ആമയിട റോഡ് മയക്കുമരുന്നു സംഘത്തിന്‍റെ താവളമായി മാറുന്നെന്ന് നാട്ടുകാര്‍. പല സ്ഥലങ്ങളില്‍ നിന്നായി ഇവിടെ എത്തുന്ന യുവാക്കള്‍ മോട്ടോർ തറയ്ക്ക് സമീപത്തെ വിജനമായ സ്ഥലങ്ങളിലും അപ്പാത്തിക്കരി പാടത്തിന്‍റെ ചിറകളിലും തമ്പടിച്ച് മദ്യപിക്കുകയും, മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. രാത്രിയും പകലും എല്ലാം നാട്ടുകാരല്ലാത്ത യുവാക്കൾ ഇവിടെ വന്നു പോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടിയന്തിരമായി ഇവിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അതുപോലെ മദ്യപിച്ച് അമിതവേഗതയിൽ എത്തുന്ന വാഹനങ്ങളും പ്രദേശവാസികൾക്ക് ഭീഷണിയാണ്. ഇന്നലെ വൈകിട്ട് ബൈക്കില്‍ അമിത വേഗതയിൽ എത്തിയ യുവാവ് റോഡ് സൈഡിൽ നിര്‍ത്തിയിട്ടിരുന്ന സൈക്കിളും, സ്കൂട്ടറും ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നുകളഞ്ഞു. പുറക്കാട് സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളിന്‍റെ സൈക്കിളും, കണ്ണന്‍ എന്നയാളുടെ സ്കൂട്ടറുമാണ് ഇടിച്ച് തെറിപ്പിച്ചത്.
Read More:ചാലിശേരി പൂരത്തിനിടെ കയ്യാങ്കളി; പൊലീസ് ഇടപെടല്‍ പക്ഷപാതപരമെന്ന് ആരോപണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം