
കണ്ണൂര്‍: തില്ലങ്കേരിയില്‍ വാഹന പരിശോധനക്കിടെ രണ്ടര കോടി വിലവരുന്ന തിമിംഗല ഛര്‍ദ്ദിലുമായി (Ambergris) ഒരാൾ പിടിയിലായി. തില്ലങ്കേരി സ്വദേശി ദിഖിൽ നിവാസിൽ ദിന്‍രാജിനെയാണ് പൊലീസ് പിടികൂടിയത്.
പൊലീസിനെ കബളിപ്പിച്ച് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 2 കിലോയിലധികം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദിലാണ് വാഹനപരിശോധനക്കിടെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam