
കോഴിക്കോട്: കോഴിക്കോട് നെല്ലാങ്കണ്ടിയിൽ രോഗിയുമായി പോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.