ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, വിശദമായ മൊഴി എടുക്കാനായില്ല

Web Desk   | Asianet News
Published : Sep 07, 2020, 10:57 PM ISTUpdated : Sep 07, 2020, 11:13 PM IST
ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, വിശദമായ മൊഴി എടുക്കാനായില്ല

Synopsis

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിം​ഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. 

പത്തനംതിട്ട: ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി എടുക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെൺകുട്ടിക്ക് കൗൺസിലിം​​ഗ് നൽകാനും തീരുമാനമായി.  

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിം​ഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. കൊവിഡ് ബാധിതയായ അമ്മയെയും പെൺകുട്ടിയോടൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്. 

അതേസമയം, പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാനും സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
 

Read Also: ആംബുലൻസിലെ പീഡനം: പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കും, അതിക്രമം പൊറുക്കാനാവില്ലെന്നും മന്ത്രി...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി
എം.ആർ. അജിത് കുമാറിനെ തൊടാതെ യുഡിഎഫ് സർക്കാറും, റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല