അമീബിക് മസ്തിഷ്ക ജ്വരം: 4 കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പതിനൊന്ന് പേർ ചികിത്സയിൽ

Published : Sep 18, 2025, 05:54 AM IST
Amebic encephalitis

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രോഗം ബാധിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നുണ്ട്. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ. നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് നിരവധി പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്

അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ജാഗ്രത വേണമെന്നും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ട്. ഇതിലൂടെ കൃത്യമായ ചികിത്സ നൽകി രോഗം മാറ്റി കൊണ്ടുവരാനും സാധിക്കുന്നു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമില്ലെന്നും ഉറവിടം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയവും അവതരിപ്പിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്