രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ൽ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ ആയിരത്തിലേറെ ആയി.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സർക്കുലറുമായി കെസിബിസി. മദ്യത്തിനും ലഹരിക്കും എതിരെ ആർജ്ജവമുള്ള സർക്കാർ ഉണ്ടാകണമെന്ന് കെസിബിസി സർക്കുലർ. സർക്കുലർ കുർബാന മധ്യേ പള്ളികളിൽ വായിച്ചു. മദ്യവും ഇതര ലഹരി വസ്തുക്കൾ വീടുകളിലേക്ക് കടന്നുവന്നിരിക്കുന്നു. തടയാൻ അധികാരപെട്ടവർ യഥേഷ്ടം വ്യാപിപ്പിക്കുന്നുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തി. രണ്ടാം ഇടതു സർക്കാർ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം ആയി. 2016ൽ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ ആയിരത്തിലേറെ ആയി. ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ആർജവം ഉള്ള ഭരണ സംവിധാനം ഉണ്ടാകണം. സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു.

മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ് നൽകി ഈ സർക്കാർ ചരിത്രത്തിൽ ഇടം നേടിയെന്ന് കുറ്റപ്പെടുത്തൽ. ലഹരി തടയേണ്ട സംവിധാനങ്ങൾ നിസംഗതയോടെ പ്രഹസന മീറ്റിങ് നടത്തി തലയൂരുന്നുവെന്നും വിമർശനം. ബാറുകളുടെ സമയം വർദ്ധിപ്പിച്ചതടക്കമുള്ള വിഷയങ്ങളിൽ കെസിബിസി മദ്യവിരുദ്ധസമിതി നേരത്തെ രംഗത്തുവന്നിരുന്നു.