സന്തോഷകരമായ ഓണമാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി നേതാക്കൾ

Published : Aug 29, 2023, 11:36 AM ISTUpdated : Aug 29, 2023, 11:46 AM IST
സന്തോഷകരമായ ഓണമാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി നേതാക്കൾ

Synopsis

കേരളത്തിലെ സഹോദരീ സഹോദരൻമാർക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും ഏവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകൾ എന്ന് രാഹുൽ ഗാന്ധിയും അറിയിച്ചു. ഐതിഹ്യത്തിന്റെയും സന്തോഷകരമായ ഭൂതകാലത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഓണമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ആശംസിച്ചു.  

ദില്ലി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി രാഷ്ട്രീയ നേതാക്കളും. കേന്ദ്ര മന്ത്രി അമിത് ഷായും കോൺഗ്രസ് പ്രസിഡന്റ് മലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വിറ്ററിലൂടെ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു.

കേരളത്തിലെ സഹോദരീ സഹോദരൻമാർക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. വയനാട് എംപിയായ  രാഹുൽ ഗാന്ധിയും ഏവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകൾ നേർന്നു. ഓണം ഐതിഹ്യത്തിന്റെയും സന്തോഷകരമായ ഭൂതകാലത്തിന്റെയും ഓർമ്മപ്പെടുത്തലാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും ട്വീറ്റ് ചെയ്തു.

 

 

 

 

കേരളത്തിലെ സഹോദരി സഹോദരന്മാർക്ക് സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.
ഈ ഓണക്കാലം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം… pic.twitter.com/Ky5oW1xk8u

 

— Amit Shah (@AmitShah) August 29, 2023

 

 

നേരത്തെ ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. 

Read More: കേരളത്തിന്റെ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്ന ഉത്സവം, മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി

എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമുവും ഓണശംസകൾ നേർന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്