പ്രീണനരാഷ്ട്രീയത്തിനായി കോൺ​ഗ്രസ് പൗരത്വ നിയമത്തെ എന്നും എതിർത്തു,പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികളെ ചതിച്ചു

Published : Mar 12, 2024, 03:27 PM ISTUpdated : Mar 12, 2024, 03:28 PM IST
പ്രീണനരാഷ്ട്രീയത്തിനായി കോൺ​ഗ്രസ് പൗരത്വ നിയമത്തെ എന്നും എതിർത്തു,പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികളെ ചതിച്ചു

Synopsis

സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്.അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും അമിത് ഷാ

ദില്ലി: പൗരത്വ നിയമ ഭേദ​ഗതി കോൺ​ഗ്രസിനെതിരെ ആയുധമാക്കി അമിത് ഷാ രംഗത്ത്.പാക്കിസ്ഥാനിൽ നിന്നുമെത്തിയ അഭയാർത്ഥികളെ കോൺ​ഗ്രസ് ചതിച്ചു.പ്രീണന രാഷ്ട്രീയത്തിനായി കോൺ​ഗ്രസ് സിഎഎയെ എപ്പോഴും എതിർത്തു.ബിജെപി സര്‍ക്കാര്‍ അവർക്ക് അർഹിക്കുന്ന പരി​ഗണന നൽകി, അവരെ ശാക്തീകരിച്ചു.മോദി സർക്കാർ നൽകിയ വാ​ഗ്ദാനം പാലിച്ചു എന്നും അമിത് ഷാ പറഞ്ഞു.സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്.അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും ഷാ തെലങ്കാനയിൽ പറഞ്ഞു..സിഎഎ നടപ്പാക്കിയ ശേഷമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

അതേ സമയം പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിലെത്തുകയും ചെയ്ത കേരളം തുടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. നിലവിലുള്ള ഹര്‍ജി വീണ്ടും പരാമര്‍ശിക്കാനോ പുതിയ ഹര്‍ജി നല്‍കാനോ ആണ് നീക്കം. പൗരത്വ ഭേദഗതി വിജ്ഞാപനം ജനങ്ങളെ വിഭജിക്കാനും, വര്‍ഗീയ വികാരം കുത്തിയളക്കാനുമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കിയതും, മുസ്ലീം വിഭാഗത്തെ ഒഴിച്ച് നിര്‍ത്തിയതും ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

പൗരത്വ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര് വിജ്‍ാപനം ഇറക്കിയത് നിയമ വിരുദ്ധമെന്നാണ് മുസ്ലീംലിഗിന്‍റെ വാദം. ഇപ്പോഴത്തെ നടപടി ഭരണഘടന വിരുദ്ധമെന്ന് തെളിഞ്ഞാല്‍ നല്‍കിയ പൗരത്വംപിന്‍വലിക്കേണ്ടി വരുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ലീഗ് പറയുന്നു. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം