ടൈംസ് ഹയർ എജ്യുക്കേഷൻ ഇംപാക്ട് റാങ്കിങിൽ  അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിൽ ഒന്നാമത്

Published : Jun 15, 2024, 03:42 PM IST
ടൈംസ് ഹയർ എജ്യുക്കേഷൻ ഇംപാക്ട് റാങ്കിങിൽ  അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിൽ ഒന്നാമത്

Synopsis

125 രാജ്യങ്ങളിൽ നിന്നുള്ള 2152 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ നിന്നാണ് മികച്ച 100 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.

യു.കെ ആസ്ഥാനമായുള്ള ടൈംസ് ഹയർ എജ്യുക്കേഷൻ മാഗസിൻ പുറത്തിറക്കിയ  ലോകത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം തുടർച്ചയായി 4-ാം വർഷവും  ഇന്ത്യയിൽ നിന്ന് ഒന്നാമതായി ഇടംപിടിച്ചു.  ബാങ്കോക്കിൽ നടന്ന ടൈംസ് ഹയർ എജ്യുക്കേഷന്റെ ഗ്ലോബൽ സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് കോൺഗ്രസിലാണ് പട്ടിക പുറത്തിറക്കിയത്.  

125 രാജ്യങ്ങളിൽ നിന്നുള്ള 2152 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ നിന്നാണ് മികച്ച 100 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് ഗോൾ) അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.  

ജീവിതത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസമെന്ന, അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ ആശയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എല്ലാവരും കൂട്ടായി നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് അർഹമാക്കിയതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ.മനീഷ വി രമേഷ് പറഞ്ഞു. ടൈംസ് ഹയർ എജ്യുക്കേഷൻ  മാഗസിന്റെ  പാരിസ്ഥിതിക മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ഈ വർഷത്തെ ടൈംസ് ഹയർ എജ്യുക്കേഷൻ ഏഷ്യ അവാർഡും അമൃത വിശ്വവിദ്യാപീഠത്തിന് ലഭിച്ചിരുന്നു.  

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമായ  ലിവ്-ഇൻ-ലാബ്സ് പദ്ധതിയാണ് ഏഷ്യയിലെ മികവിനുള്ള ഈ അംഗീകാരത്തിന് അമൃത സർവകലാശാലയെ അർഹമാക്കിയത്. വിദ്യാർത്ഥികൾ ഗ്രാമങ്ങളിൽ താമസിച്ച്  ഗ്രാമീണജനങ്ങൾ ദൈനംദിന ജീവിതത്തിൽ  നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും അവയ്ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ലിവ്-ഇൻ-ലാബ്സ്.  ഇന്ത്യയിൽ നിന്ന് ഇത്തവണ പുരസ്‌കാരം നേടിയ ഏക സ്ഥാപനമായിരുന്നു അമൃത.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി