വിസ തട്ടിപ്പിൽ പാർവതി മായ ഷാജിക്ക് ഇഡി കുരുക്കും; വിദേശത്തേക്ക് പണം കടത്തിയതിൽ പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകും,മറ്റുപ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

Published : Sep 27, 2026, 09:13 AM IST
parvathy maya shaji amster ceo

Synopsis

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർമേനിയ, പോളണ്ട്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനംചെയ്താണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് ആംസ്റ്റർ ഏജൻസി ഉടമകൾക്കെതിരേ കേസെടുത്തത്.

കൊച്ചി: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി ഉൾപ്പെട്ട വിസാ തട്ടിപ്പ് കേസിൽ കൊച്ചി പൊലീസ് തിങ്കളാഴ്ച ഇഡിക്ക് റിപ്പോർട്ട് നൽകും. പ്രതികൾ വിദേശത്തേക്ക് കടത്തിയ പണത്തിന്റെ വിവരങ്ങളടക്കമാണ് പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകുക. അതിനിടെ കേസിലെ മറ്റുപ്രതികൾക്കായി പൊലീസ് ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പാർവതിയുടെ പങ്കാളി അനീഷ് മേനോൻ ഉൾപ്പെടെയുള്ളവരാണ് കേസിലെ മറ്റുപ്രതികൾ. ഇതിൽ അനീഷ് അടക്കമുള്ളവർ വിദേശത്താണ്.

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർമേനിയ, പോളണ്ട്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനംചെയ്താണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് ആംസ്റ്റർ ഏജൻസി ഉടമകൾക്കെതിരേ കേസെടുത്തത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിൽ ഒന്നാംപ്രതിയാണ് പാർവതി. കേസിൽ പാർവതി പിടിയിലായ വാർത്തയറിഞ്ഞ് കൂടുതൽപേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അതിനിടെ, പാർവതി മായയുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും.

കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും, കൂടാതെ ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലും ശാഖകളുള്ള വലിയ ഏജൻസിയാണ് ആംസ്റ്റർ. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, അതോടൊപ്പം ഉപരിപഠനത്തിനായുള്ള അവസരങ്ങൾ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് നകിയിരുന്ന സേവനങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം നടപടി നേരിട്ട അധ്യാപികയ്ക്ക് വകുപ്പിൻ്റെ ചുമതല; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം
സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു; കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിൽ അമർഷം പുകയുന്നു