തൃശ്ശൂരിൽ രോ​ഗിയുമായി പോകുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു

Published : Aug 17, 2025, 06:04 PM IST
An ambulance carrying a patient collided with a car in Thrissur

Synopsis

വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്

തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോ​ഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്നു ആംബുലൻസ്. അപകടം ഉണ്ടായതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസ് വിളിച്ചുവരുത്തിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ആംബുലൻസിൽ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും
ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ബ്യൂറോക്രാറ്റിക് ജാഗ്രത, നടപടി പരിഹാസ്യമെന്ന് ശശി തരൂർ