ഇന്നും കുങ്കി ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പൻ! ഒപ്പം പിടിയാനയും രണ്ട് കുട്ടിയാനകളും 

Published : Apr 02, 2023, 01:13 PM ISTUpdated : Apr 02, 2023, 01:14 PM IST
ഇന്നും കുങ്കി ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പൻ! ഒപ്പം പിടിയാനയും രണ്ട് കുട്ടിയാനകളും 

Synopsis

കുങ്കികളെ ആക്രമിക്കാതിരിക്കാൻ വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്.

ഇടുക്കി : പിടികൂടാനുള്ള നടപടികൾ വൈകുന്നതിനിടെ ഇന്നും രണ്ട് തവണ കുങ്കിയാനകളുടെ ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പനെത്തി. പതിനൊന്നേകാലോടെയാണ് അരിക്കൊമ്പൻ ചിന്നക്കനാൽ സിമൻറ് പാലത്തെ കുങ്കി ക്യാമ്പിന് സമീപമെത്തിയത്. കൂടെ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമുണ്ടായിരുന്നു. കുങ്കികളെ ആക്രമിക്കാതിരിക്കാൻ വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്. ഇന്ന് പുലർച്ചെയും ഇത്തരത്തിൽ കുങ്കി ക്യാമ്പിന് സമീപത്ത് അരിക്കൊമ്പനെത്തിയിരുന്നു. കുങ്കികളെ ആക്രമിക്കാതിരിക്കാൻ കൂടുതൽ സുരക്ഷ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ചക്കക്കൊമ്പൻ എന്ന കൊമ്പനാനയും സിംഗുകണ്ടത്തെ ജനവാസ മേഖലക്ക് സമീപമാണുള്ളത്. 

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, പി ഗോപിനാഥും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അരിക്കൊമ്പൻ കേസ് പരിഗണിക്കുന്നത്. കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് അറുപതോളം കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കും. അഞ്ചാം തീയതി രാവിലെ ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി നൽകാനാണ് തീരുമാനം. മാർച്ച് 23 ന് രാത്രി അരിക്കൊമ്പൻ വിഷയം അടിയന്തരമായി പരിഗണിക്കാൻ ഉണ്ടായ സാഹചര്യം അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങളും ഇവർ മുന്നോട്ട് വെക്കുന്നു. അതേ സമയം ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിലെ നാലുപേർ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിൽ നാളെ സന്ദർശനം നടത്തും. ജന വികാരം സമിതിയെ അറിയിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സിങ്കു കണ്ടത്തെ രാപ്പകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. പൂപ്പാറയിൽ സിഡിഎസിൻറെ നേതൃത്വത്തിലാണ് സമരം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ
പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി