കോൺഗ്രസിന് നാണക്കേടായ കയ്യാങ്കളി, ഒടുവിൽ രമ്യാ ഹരിദാസും നേതാക്കളും തമ്മിൽ ഒത്തുതീർപ്പ്; പാളയം പ്രദീപിന് ചിറയിൻകീഴ് വിലക്ക് തുടരും

Published : Nov 06, 2026, 08:10 AM IST
Ramya Haridas Palayam Pradeep

Synopsis

ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി ഒത്തുതീർപ്പായി. പാളയം പ്രദീപിന്‍റെയും എസ് സജാദിന്‍റെയും സസ്പെൻഷൻ പിൻവലിച്ചപ്പോൾ, നേതാക്കൾക്കെതിരായ കേസ് പിൻവലിക്കാമെന്ന് എംഎൽഎ ഉറപ്പുനൽകി. കെപിസിസി നേതൃത്വത്തിന്‍റെ കർശന ഇടപെടലിനെ തുടർന്നാണ് രമ്യ ഹരിദാസ് പാർട്ടിക്ക് വഴങ്ങിയത്.

തിരുവനന്തപുരം: കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിന്‍റെയും എസ് സജാദിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്‍റിനെ കണ്ടാണ് രമ്യ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.

പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്.

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു.

പാളയം പ്രദീപ് നേരത്തേ മുതൽ തന്‍റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്‍റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് മുന്നിൽ രമ്യ ഹരിദാസ് വഴങ്ങുകയായിരുന്നു. ചിറയിൻകീഴ് രമ്യാ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളി വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ തന്നെ നേതാക്കൾ വിമർശനം ഉന്നയിച്ചു. ചിറയൻകീഴിൽ കോൺ​ഗ്രസ് നേതാ​വിന്‍റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ രണ്ടിടത്ത് കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടന്നത് ഹണി ട്രാപ്പോ? യുവ നടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി
ശ്രീനാദേവി കുഞ്ഞമ്മയെ അറിയുമോ?, മുൻ നിലപാടിൽ തിരുത്തുമായി കെ സുധാകരൻ, കോൺഗ്രസിലേക്ക് വന്നത് താൻ ക്ഷണിച്ചിട്ടെന്ന് വീഡിയോ