'സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തു'; ആൻഡമാൻ മുൻ ചീഫ് സെക്രട്ടറി കുരുക്കിൽ, പൊലീസ് കേസെടുത്തു

Published : Oct 15, 2022, 02:43 PM IST
'സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തു'; ആൻഡമാൻ മുൻ ചീഫ് സെക്രട്ടറി കുരുക്കിൽ, പൊലീസ് കേസെടുത്തു

Synopsis

ഏപ്രിലിൽ രണ്ടു തവണ പീഡിപ്പിച്ചു, പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്  ഭീഷണിപ്പെടുത്തി എന്നിങ്ങനെയാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി

ദില്ലി: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറിക്കും ലേബർ കമ്മീഷണർക്കും എതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. സർക്കാർ ജോലി വാഗ്ദാനം നൽകി  പീഡിപ്പിച്ചു എന്ന ഇരുപത്തിയൊന്നുകാരിയുടെ  പരാതിയിൽ ആണ് ആൻഡമാൻ പൊലീസ് കേസെടുത്തത്. മുൻ ചീഫ് സെക്രട്ടറിയും നിലവിൽ ദില്ലി ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായ ജിതേന്ദ്ര നരെയ്ൻ, ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ.എൽ.ഋഷി എന്നിവർക്കെതിരെയാണ് കൂട്ട ബലാത്സംഗക്കുറ്റം ചുമത്തിയത്. പോർട്ട് ബ്ലെയർ സ്വദേശിയായ യുവതി ഓഗസ്റ്റിൽ നൽകിയ പരാതിയിൽ ഒക്ടോബർ ഒന്നിനാണ് കേസെടുത്തത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും  രൂപീകരിച്ചിട്ടുണ്ട്. 

ഏപ്രിലിൽ രണ്ടു തവണ പീഡിപ്പിച്ചു, പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്  ഭീഷണിപ്പെടുത്തി എന്നിങ്ങനെയാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടിക്ക്  സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ സംഭവത്തിൽ  ചാനൽ റിപ്പോർട്ടർക്ക് എതിരെയും വിവരങ്ങൾ ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ആരോപണങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ