ആശ്വാസം: അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

By Web TeamFirst Published Jun 24, 2020, 5:41 AM IST
Highlights

തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു. 

കൊച്ചി: അങ്കമാലിയില്‍ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. ഇനിയുള്ള 8 മണിക്കൂര്‍ നിര്‍ണ്ണായകമാണ്. തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോൾ ഉള്ളത്.

തലയിൽ കട്ട പിടിച്ച രക്തം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്നലെ കുട്ടി തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ച് തുടങ്ങി. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്. അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.

Also Read: കുഞ്ഞിനേറ്റത് ക്രൂരപീഡനം; അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ അമ്മ

click me!