'കള്ളവോട്ട് ഉൽപാദകരുടെ ഫാക്ടറിയിൽ നിന്ന് ഇതിനപ്പുറവും ഉണ്ടാകും'; ഗാന്ധി ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വെച്ചതിൽ വിമര്‍ശനവുമായി അനിൽ അക്കര

Published : Aug 15, 2025, 12:30 PM IST
anil akkara facebook post

Synopsis

ഗാന്ധിവധത്തിൽ വിചാരണ നേരിട്ടവരുടെ പേര് ഓർമ്മപ്പെടുത്തികൊണ്ടാണ് അനിൽ അക്കര ഗാന്ധി ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വെച്ചതിനെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്

തൃശൂര്‍: ഗാന്ധി ചിത്രത്തിനൊപ്പം സവർക്കറുടെ ചിത്രവെച്ചുള്ള പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യദിനാശംസ പോസ്റ്റിൽ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര. ഒരിക്കലും ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം വയ്ക്കാവുന്ന ചിത്രമല്ല സവർക്കറുടേതെന്നും കള്ളവോട്ട് ഉൽപാദകരുടെ ഫാക്ടറിയിൽ നിന്ന് ഇതല്ല ഇതിനപ്പുറവും ഉണ്ടാകുമെന്നും അനിൽ അക്കര ഫേസ്ബുക്ക് കുറിപ്പിൽ വിമര്‍ശിച്ചു. ഗാന്ധിവധത്തിൽ വിചാരണ നേരിട്ടവരുടെ പേര് ഓർമ്മപ്പെടുത്തികൊണ്ടാണ് അനിൽ അക്കര ഗാന്ധി ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വെയ്ക്കരുതെന്ന് വ്യക്തമാക്കിയത്.

അനിൽ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:

കേന്ദ്ര പെട്രോളിയം മഹാന്മാരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്.

നിങ്ങൾ ഇന്നിറക്കിയ പോസ്റ്ററിൽ ഗാന്ധിയുടെ ചിത്രം സർവർക്ക് കീഴെയാണ് വെച്ചിരിക്കുന്നത്.

ഒരിക്കലും ഗാന്ധിക്കൊപ്പം ചേർത്ത് വെയ്ക്കാവുന്ന പടമല്ല സവർക്കരുടേത്.

കാരണം വിശദമായി താഴെ നൽകിയിട്ടുണ്ട്.

(കള്ളവോട്ട് ഉൽപാദകരുടെ ഫാക്ടറിയിൽ നിന്ന് ഇതല്ല ഇതിനപ്പുറവും ഉണ്ടാകും).

മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട കേസിൽ (1948) ഔദ്യോഗികമായി വിചാരണ നേരിട്ട പ്രതികൾ ഒമ്പത് പേരായിരുന്നു. ഇവരുടെ പേരുകൾ:

1. നാഥുറാം വിനായക് ഗോഡ്സെ – പ്രധാന പ്രതിയും വധശിക്ഷ ലഭിച്ചയാളും

2. നാരായൺ അപ്റ്റേ – വധശിക്ഷ ലഭിച്ചയാള്‍

3. വിശ്ണു കർക്കറെ – കേസിൽ പ്രതിയായിരുന്നു, പക്ഷേ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

4. ഗോപാൽ വിനായക് ഗോഡ്സെ – നാഥുറാം ഗോഡ്സെയുടെ സഹോദരൻ, ജീവപര്യന്തം തടവ്.

5. മദൻലാൽ പാഹ്വാ – സംഭവത്തിന് മുമ്പ് സ്ഫോടനശ്രമത്തിൽ പങ്കെടുത്തു, ജീവപര്യന്തം തടവ്.

6. ദിഗംബർ ബാഡ്ഗെ – കേസിൽ സഹപ്രതി, പിന്നീട് സാക്ഷിയായതിനാൽ വധശിക്ഷ ഒഴിവായി.

7. ശങ്കർ കിഷൺ – പ്രതി, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

8. വിനായക് ദാമോദർ സാവർക്കർ – പ്രശസ്ത ഹിന്ദു മഹാസഭ നേതാവ്, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

9. ധത്രേ – (പേരിന്‍റെ മുഴുവൻ രൂപം: ധത്രേ കാച്ചേ) കേസിൽ പ്രതിയായിരുന്നു, തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.

-ശിക്ഷാഫലം (1949 നവംബർ 8):

വധശിക്ഷ: നാഥുറാം ഗോഡ്സെ, നാരായൺ അപ്റ്റേ

ജീവപര്യന്തം തടവ്: ഗോപാൽ ഗോഡ്സെ, മദൻലാൽ പാഹ്വാ

വെറുതെ വിട്ടവർ: വിനായക് ദാമോദർ സാവർക്കർ, വിശ്ണു കർക്കറെ, ശങ്കർ കിഷൺ, ധത്രേ

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം