
ബെംഗളൂരു: ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. മുബാറക് എന്ന പത്തു വയസുകാരനാണ് മരിച്ചത്. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനാണ് മുബാറക്. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വിൽസൺ ഗാർഡൻ ഹൗസിന് സമീപമാണ് പൊട്ടിത്തെറി നടന്നത്.
കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.