കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ ബിജുവിന് പങ്ക്, ഇഡി റിപ്പോർട്ട് ഞെട്ടിക്കുന്നത്: അനിൽ അക്കര

Published : Sep 09, 2023, 03:06 PM ISTUpdated : Sep 09, 2023, 03:20 PM IST
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ ബിജുവിന് പങ്ക്, ഇഡി റിപ്പോർട്ട് ഞെട്ടിക്കുന്നത്: അനിൽ അക്കര

Synopsis

കൊള്ളയുടെ പങ്കുപറ്റിയ പി.കെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്.പി.കെ. ശശി ലൈംഗീകപീഡനകേസ് അന്വേഷിക്കുന്നതു പോലെയാണിതെന്ന് അനില്‍ അക്കര  

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ്  റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം  ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ  മെന്‍ററാണ് ആരോപണവിധേയനായ സതീശൻ.

സതീശന്‍റെ  പണമാണ് ബിജുവിന്‍റെ  ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി  ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ  മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും  അനില്‍ അക്കര ആരോപിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സതീശനെ സിപിഎം ഒളിപ്പിച്ചത് എ സി മൊയ്തീനെ സംരക്ഷിക്കാനെന്ന് അനിൽ അക്കര 

മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹെലികോപ്റ്റർ വാടക കരാർ തുടരണമെന്ന് സർക്കാരിനോട് പൊലീസ് മേധാവി; പ്രതിമാസം വാടക 80 ലക്ഷം രൂപ, തീരുമാനം എന്താകുമെന്നതില്‍ ആകാംക്ഷ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പത്താം ക്ലാസ് വിദ്യാര്‍ത്ഥി അടക്കം 2 പേര്‍ മരിച്ചു, വ്യാപക നാശം