അന്വേഷണ കമ്മീഷനിലില്ലെന്ന പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര; കമ്മീഷനായി നിയമിച്ച പാർട്ടി രേഖ പുറത്തുവിട്ടു

Published : Sep 10, 2023, 05:49 PM ISTUpdated : Sep 10, 2023, 10:35 PM IST
അന്വേഷണ കമ്മീഷനിലില്ലെന്ന പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര; കമ്മീഷനായി നിയമിച്ച പാർട്ടി രേഖ പുറത്തുവിട്ടു

Synopsis

ബിജുവിനെ കമ്മീഷനായി നിയമിച്ച പാർട്ടി രേഖ അനിൽ അക്കര പുറത്ത് വിട്ടു. കരുവന്നൂർ ബാങ്കിലെ കമ്മീഷൻ അംഗമായ ബിജു പറയുന്നു അങ്ങനൊന്നില്ലെന്ന്. പാർട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോർട്ട് തൃശൂർ അരിയങ്ങാടിയിൽ പോലും കിട്ടുമെന്നും അനിൽ അക്കര പറഞ്ഞു.   

തൃശൂർ: കരുവന്നൂരിൽ അന്വേഷണ കമ്മീഷനായിരുന്നില്ലെന്ന സിപിഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ബിജുവിനെ കമ്മീഷനായി നിയമിച്ച പാർട്ടി രേഖ അനിൽ അക്കര പുറത്ത് വിട്ടു. കരുവന്നൂർ ബാങ്കിലെ കമ്മീഷൻ അംഗമായ ബിജു പറയുന്നു അങ്ങനൊന്നില്ലെന്ന്. പാർട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോർട്ട് തൃശൂർ അരിയങ്ങാടിയിൽ പോലും കിട്ടുമെന്നും അനിൽ അക്കര പറഞ്ഞു. 

കേസ് ആദ്യം അന്വേഷിച്ചത് പികെ ബിജുവാണ്. ആദ്യമന്വേഷിച്ച പികെ ബിജുവാണ് തെളിവ് പുറത്തുവിടേണ്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പികെ ബിജു എത്രയോ ദിവസം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 8 ന് നടന്ന തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ പികെ ഷാജൻ പറഞ്ഞത് തെളിവായുണ്ട്. താനും പി കെ ബിജുവും കരുവന്നൂർ അന്വേഷിച്ചതായി കോർപറേഷൻ കൗൺസിലിൽ പറഞ്ഞിട്ടുണ്ട്. പി കെ ബിജുവിന് ഒപ്പം ഉണ്ടായിരുന്ന കമ്മീഷൻ അംഗമാണ്‌ ഷാജൻ. ഇതിനപ്പുറം എന്ത് തെളിവ് വേണം ?ഞാൻ പുറത്തുവിട്ട തെളിവുകൾ സിപിഎം നിഷേധിക്കട്ടെയെന്നും പികെ ബിജുവും ഷാജനും തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ നിന്ന് പ്രതിയായ സതീശനെ ഒഴിവാക്കിയെന്നും അനിൽ അക്കര പറഞ്ഞു. 

കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന്. അതാണ് ഇപ്പോൾ ഓർമ്മവരുന്നതെന്നും അനിൽ അക്കര പരിഹസിച്ചു. അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു നേരത്തെ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കുണ്ടെന്ന് ആരോപിച്ചത് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ്.  ഇഡിയുടെ റിമാന്‍റ്  റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം  ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ  മെന്‍ററാണ് ആരോപണവിധേയനായ സതീശൻ.

അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം, തനിക്കെതിരെ തെളിവുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് കൈമാറണം: പികെ ബിജു

സതീശന്‍റെ പണമാണ് ബിജുവിന്‍റെ  ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ  മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു. പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും  അനില്‍ അക്കര ആരോപിച്ചിരുന്നു.

https://www.youtube.com/watch?v=Ko18SgceYX8
 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും