ലോകകേരള സഭയ്ക്കിടെ അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ

Published : Jun 18, 2022, 06:43 PM ISTUpdated : Jun 18, 2022, 09:17 PM IST
ലോകകേരള സഭയ്ക്കിടെ അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ

Synopsis

ഇന്നലെ മുതൽ അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിലുണ്ടായിരുന്നു. നിയമസഭയ്ക്ക് അകത്തെ ശങ്കരൻ നാരായണൻ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയിൽ സജീവമായി ഉണ്ടായിരുന്നു.

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവലസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തി. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു 

പ്രവാസി സംഘനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ പിൻമാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല. കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും ഇവരുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്.

വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു. കര്‍ശന നിയന്ത്രമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുൻകൂട്ടി ചോദിച്ച് പ്രത്യേക പാസ് നൽകിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം. ഓപ്പൺ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നതിമില്ല. ഈ ഘട്ടത്തിൽ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാൽ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയാനുള്ളത്.

സുഹൃത്തുക്കളെ കാണാൻ വന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് അനിത പ്രതികരിച്ചത്. മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അറിഞ്ഞ് മീഡിയാ റൂമിന് സമീപത്തെ സഭാ ടിവി ഓഫീസിൽ രണ്ടര മണിക്കൂറോളം ഇരുന്ന അനിതയെ പിന്നീട് വാച്ച് ആന്റ് വാര്‍ഡ് ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു. 

തിരുവനന്തപുരം:  ലോക കേരള സഭയിലെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളത്തിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം പ്രവാസി കൂട്ടായ്മയിൽ തുടങ്ങിയാൽ സംസ്ഥാന സർക്കാർ സഹായം നൽകും. ലോക കേരള സഭ പ്രാദേശികമായി അതത് മേഖലകളിൽ നടത്തുന്നത് ആലോചിക്കും. പ്രവാസികളുടെ കൃത്യമായ കണക്ക് സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. 

ഇതിനായി ഡേറ്റാ ബാങ്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്കായി കലോൽസവം അതത് മേഖലകളിൽ ആലോചിക്കും . വിവിധ വിഷയങ്ങളിൽ 11 പ്രമേയങ്ങൾക്ക് ലോക കേരള സഭ അംഗീകാരം നൽകി. മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി പി.രാജീവ് അവതരിപ്പിച്ച സമീപന രേഖയും സമ്മേളനം അംഗീകരിച്ചു. ഇവ രണ്ടും നിയമസഭയിൽ അവതരിപ്പിക്കും. ലോക കേരള സഭയിലെ 13 മണിക്കൂറിൽ ഒമ്പതര മണിക്കൂറും ചർച്ചകൾക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്ന് സമാപന സമ്മേളനത്തിൽ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്