പൂർണത്രയീശന് അജ്ഞാത ഭക്തന്റെ അമൂല്യ സമർപ്പണം: നവരത്നങ്ങൾ പതിച്ചും സ്വർണം കെട്ടിയും അലങ്കരിച്ച ശംഖ്

Published : Mar 08, 2026, 01:01 PM IST
Conch

Synopsis

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ പേര് വെളിപ്പെടുത്താത്ത ഒരു ഭക്തൻ നവരത്നങ്ങൾ പതിച്ച് സ്വർണം കെട്ടിയ ശംഖ് വഴിപാടായി സമർപ്പിച്ചു. ഉത്രം തിരുനാൾ ദിനത്തിൽ സമർപ്പിച്ച ഈ ശംഖും വെള്ളിയിൽ തീർത്ത പ്രത്യേക കാലും ഇനി മുതൽ ഭഗവാന്റെ നിത്യ പൂജകൾക്കായി ഉപയോഗിക്കും.

കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ വഴിപാടായി സ്വർണം കെട്ടിയ ശംഖ് സമർപ്പിച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തനാണ് ഈ വഴിപാട് നടത്തിയത്. ‌നവരത്നങ്ങൾ പതിച്ചും സ്വർണം കെട്ടിയും അലങ്കരിച്ചതാണ് ശംഖ്. ഉത്രം തിരുനാൾ ദിനത്തിൽ ക്ഷേത്ര നടയ്ക്കലാണ് ശംഖ് സമർപ്പിച്ചത്. ഈ ശംഖ് ഇനി മുതൽ ശ്രീകോവിലിൽ ഭഗവാന്റെ നിത്യ പൂജകളിൽ ഉപയോഗിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. 

ശംഖ് വയ്ക്കുന്നതിനായി ഭക്തൻ വെള്ളിയിൽ നിർമിച്ച പ്രത്യേക കാലും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻ വശത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സ്വർണ പണികൾ നടത്തുന്ന ടികെ വെങ്കിടേഷിന്റെയും മകൻ ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് ശംഖിൽ സ്വർണം കെട്ടുകയും വെള്ളി കൊണ്ട് കാലും തയ്യാറാക്കുകയും ചെയ്തത്. ശംഖിന്റെ അലങ്കാരത്തിനായി എട്ട് പവൻ സ്വർണവും നവരത്നങ്ങളും ഉപയോഗിച്ചതായും വെങ്കിടേഷും ശ്രീകുമാറും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നവെന്ന് പറയുന്നവർ'; 3000 രൂപ ക്ഷേമപെൻഷൻ കൊടുക്കുമെന്ന രാഹുൽ ഗ്യാരന്‍റിയെ പരിഹസിച്ച് ബാലഗോപാൽ
ഒരു രൂപയ്ക്ക് ഷൂ, മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ; കട ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്