ആലുവയിൽ കാണാതായ യുവാവിനായുള്ള തെരച്ചിലിനിടയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി

Published : Aug 25, 2026, 10:40 PM IST
MAHILAYALAM BRIDGE

Synopsis

ആലുവ മഹിളാലയം പാലത്തിനടുത്ത് പുഴയിൽ തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അങ്കമാലി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണിത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഇയാളെ ഇന്നലെ മുതൽ കാണാതായിരുന്നു.

ആലുവ:  ആലുവയിൽ ഇന്നലെ മുതൽ കാണാതായ യുവാവിനായുള്ള പരിശോധനയ്ക്കിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ മഹിളാലയം പാലത്തിനടുത്ത് പുഴയിൽ തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അങ്കമാലി സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണിത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ഇയാളെ ഇന്നലെ മുതൽ കാണാതായിരുന്നു. ചൊവ്വാഴ്ച കാണാതായ മാള സ്വദേശി അഫ്സലിനായാണ് പുഴയില്‍ തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പാലത്തിൽ നിന്നും ആരോ വീഴുന്നത് കണ്ട് പരിശോധന നടത്തിയപ്പോള്‍ യുവാവിന്റെ ബൈക്ക് ഇവിടെ കണ്ടെത്തിയത്. അഫ്സലിനായുള്ള തിരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആധാർ കാർഡ് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി; ജയിൽ ചാടിയ പ്രതിയെ തിരിച്ചറിയാതെ പൊലീസ്
തിരുവോണം മഴ കൊണ്ടുപോകുമോ? പുതിയ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്; യെല്ലോ അലർട്ട് ആറ് ജില്ലകളിലായി