അന്തേവാസിയെ മർദിച്ചു, കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസ്

Published : Apr 15, 2026, 11:02 AM IST
anugraha special school

Synopsis

വയനാട് സ്വദേശിയായ അന്തേവാസിയെ മർദിച്ചതിന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

തൃശൂർ: അന്തേവാസി മർദ്ദനമേറ്റ് മരിച്ച അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസ്. വയനാട് സ്വദേശിയായ അന്തേവാസിയെ മർദിച്ചതിന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അതേസമയം പാലക്കാട് കണ്ണമ്പ്ര സ്വദേശി ശ്രീനാഥ്(35)നെ ഇതേ സ്പെഷ്യൽ സ്കൂളിലെ കെയർ ടേക്കർ മഹേഷ് മർദിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ കെയർടേക്കർ മഹേഷിനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. മർദനമൂലം ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റാണ് ശ്രീനാഥ് മരിച്ചത്. കിടപ്പുമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷ്യൽ സ്കൂളിലാണ് താമസം. കൊലപാതകം നടന്ന് ഒരു മാസമാകുന്നതിന് മുമ്പാണ് ഇപ്പോൾ മറ്റൊരു കേസ് കൂടെ എടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ; തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയയാൾ പോക്കലിറ്റിട്ട് കൊണ്ടുപോയി
ടിപ്പർ ലോറി ഡ്രൈവർമാർ, ഒരേ സ്ഥാപനത്തിൽ ജോലി, താമസിക്കുന്നതും ഒരുമിച്ച്; മദ്യപാനത്തിന് പിന്നാലെ യുവാവിന് സുഹൃത്തിന്‍റെ വെട്ടേറ്റു