എന്തുവന്നാലും ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ, പഠിച്ചു തന്നെ മുന്നോട്ട് പോകും; നിതിൻ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്ത്

Published : Apr 15, 2026, 09:53 AM IST
nithin raj death

Synopsis

കോളേജിലെ പ്രശ്നങ്ങളിൽ ചില അധ്യാപകർ പിന്തുണച്ചുവെന്നും മാനസിക പ്രയാസങ്ങൾ വന്നാൽ റിപ്പോർട്ട് ചെയ്യാൻ അധ്യാപകർ പറഞ്ഞുവെന്നുമാണ് നിതിൻ സന്ദേശത്തിൽ പറഞ്ഞത്.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ പുതിയ സന്ദേശം പുറത്ത്. എന്തുവന്നാലും ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ. എന്ത് പ്രയാസം വന്നാലും പഠിച്ചു തന്നെ മുന്നോട്ട് പോകുമെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു. കോളേജിലെ പ്രശ്നങ്ങളിൽ ചില അധ്യാപകർ പിന്തുണച്ചുവെന്നും മാനസിക പ്രയാസങ്ങൾ വന്നാൽ റിപ്പോർട്ട് ചെയ്യാൻ അധ്യാപകർ പറഞ്ഞുവെന്നുമാണ് നിതിൻ സന്ദേശത്തിൽ പറഞ്ഞത്. നിതിൻ മുൻപ് സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതാണ് നിതിന്റെ ആദ്യ ശബ്ദ സന്ദേശം. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞിരുന്നു. കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയെന്നും നേരത്തെ ശബ്ദസന്ദേശത്തിൽ പരാമർശിച്ചിരുന്നു.

അതേസമയം തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി, സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണ് ആപകടം, ദുരൂഹതയില്ലെന്ന് കുടുംബം
നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ