മോൻസനെതിരെ സംസ്കാര ടിവിയുടെ പരാതിയിലും കേസെടുത്തു: ഇടനിലക്കാരൻ സന്തോഷ് അന്വേഷണസംഘത്തിന് മുന്നിലെത്തി

Published : Sep 30, 2021, 02:58 PM ISTUpdated : Sep 30, 2021, 02:59 PM IST
മോൻസനെതിരെ സംസ്കാര ടിവിയുടെ പരാതിയിലും കേസെടുത്തു: ഇടനിലക്കാരൻ സന്തോഷ് അന്വേഷണസംഘത്തിന് മുന്നിലെത്തി

Synopsis

അൽപസമയത്തിനകം കോടതി കേസ് പരി​ഗണിക്കും. മോൻസൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും.   

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവങ്കല്ലിനെതിരെ ( monson mavungal) നാലാമതൊരു കേസ് കൂടി രജിസ്റ്റ‍ർ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി എസ്.ശ്രീജിത്ത് (Sreejith IPS) അറിയിച്ചു. സംസ്കാര ടിവിയുടെ (Samsakara TV) പരാതിയിലാണ് കേസ്. അതേസമയം മോൻസൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂ‍ർത്തിയായി. ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തിയ ശേഷം മോൻസനെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാകി. അൽപസമയത്തിനകം കോടതി കേസ് പരി​ഗണിക്കും. മോൻസൻ്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെടും. 

അതിനിടെ പുരാവസ്തു ഇടപാടിൽ മോൻസന് വസ്തുക്കൾ കൈമാറിയ ഇടനിലക്കാരൻ സന്തോഷ് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായി. സന്തോഷാണ് പഴയ വസ്തുക്കൾ മോൻസന് കൈമാറിയത്. ഈ വസ്തുക്കളാണ് പിന്നീട് അപൂർവ്വ പുരാവസ്തു ശേഖരമെന്ന് അവകാശവാദം നടത്തി മോൻസൻ വിറ്റഴിക്കാൻ ശ്രമിച്ചതും പണം തട്ടിയതും. 

മോൻസൻ മാവുങ്കലുമൊത്തുള്ള ചിത്രം പ്രചരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ രം​ഗത്ത് എത്തി. മോൺസൺയമായി മുൻ പരിചയവും സൗഹൃദവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗ്ലോബൽ മലയാളി അസോസിയേഷൻ ഭാരവാഹികൾക്കൊപ്പമാണ് മോൻസൻ തന്നെ കാണാനെത്തിയത്.  എംഎൽഎ ഹോസ്റ്റലിന് പുറത്തുള്ള റോഡിൽ വച്ചാണ് ഇവർക്കൊപ്പം പടമെടുത്തതെന്നും അതിനു ശേഷം മോൻസനെ നേരിൽ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പൊലീസ് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയിൽ ഡിജിപിയെ കക്ഷി ചേർക്കൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കാനോടും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മോൻസൻ അറസ്റ്റിലായ സാഹചര്യത്തിൽ കേസിന്റെ ഗൗരവം വർധിച്ചതായും കോടതി നിരീക്ഷിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി