
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവർത്തകനെ (cpm woker) കാണാതായതിൽ ദുരൂഹത. ആലപ്പുഴ തോട്ടപ്പള്ളിയിലെ ലോക്കൽ കമ്മിറ്റി അംഗവും ( Local Committee Member ) മത്സ്യ തൊഴിലാളിയും ആയ സജീവനെയാണ് ഇന്നലെ മുതലാണ് കാണാതായത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സജീവനെ ഒരു വിഭാഗം മാറ്റിയതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത് എത്തി. അതേസമയം, കരിമണൽ ഖനന വിരുദ്ധ സമരത്തിന്‍റെ ഭാഗമായിരുന്ന ഇയാളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് സമരസമിതിയും ആരോപിക്കുന്നു.
സിപിഎം പാർട്ടി ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സജീവനെ കാണാതായതിൽ ചില സംശയങ്ങൾ ബന്ധുക്കൾക്കുണ്ട്. വിഭാഗീയ പ്രശ്നങ്ങൾ അടക്കം ഇവർ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴ പൊലീസില്‍ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. മറ്റൊരു ആക്ഷേപം രിമണൽ കമ്പനിക്കെതിരെയുള്ള സംയുക്ത സമരസമിതിയുടേതാണ്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമരത്തിന്‍റെ സജീവ സാനിധ്യമായിരുന്നു സജീവൻ. തിരോധാനത്തിൽ കരിമണൽ കമ്പനിക്കെതിരെയാണ് സംയുക്ത സമരസമിതി ആക്ഷേപം ഉന്നയിക്കുന്നത്. വിഷയത്തില്‍ സമരസമിതി പ്രതിഷേധം ശക്തമാക്കി. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam