സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; കൊല്ലം സ്വദേശി ആറുപേർക്ക് പുതുജീവൻ നൽകും, ഗ്രീൻ കൊറിഡോർ സജ്ജമാക്കുമെന്ന് സർക്കാർ

Published : Sep 26, 2026, 12:07 PM IST
radhakrishnan potty

Synopsis

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് കിഡ്നിയും, ലിവറും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം സ്വദേശി രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് കിഡ്നിയും, ലിവറും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക. ആറുപേർക്ക് പുതുജീവൻ നൽകിയാണ് രാധാകൃഷ്ണൻ മടങ്ങുന്നത്. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്ക് നൽകും. അതേസമയം, തിരുവനന്തപുരം കിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വൃക്ക കൊണ്ടുപോകുന്നതിനായി ഗ്രീൻ കൊറിഡോർ സജ്ജമാക്കുമെന്ന് സർക്കാർ അറിയിച്ചു. ഈ മാസം 21നാണ് രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവം ആണ് മരണകാരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
'ശുചിമുറികള്‍ ചോർന്നൊലിക്കുന്നു'; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി