'ശുചിമുറികള്‍ ചോർന്നൊലിക്കുന്നു'; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Published : Sep 26, 2026, 11:47 AM IST
VD Satheesan Mundamveli flat

Synopsis

കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ്. ആർക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുകളിലെ നിലയിൽ ഒരാൾ ടോയ്ലെറ്റിൽ പോയാൽ താഴെ വരെ അറിയുമെന്നും എല്ലാ ടോയ്ലറ്റുകളും ചോർന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടമാകെ തകരാറിലാണ്. തകരാർ പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ പുതിയത് നിർമ്മിക്കുന്നതിനെക്കാൾ ചെലവാണെന്നാണ് പറയുന്നത്. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ്. ആർക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു. ലൈസൻസഡ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഞ്ചിനീയേഴ്സ് അവാർഡ്സ് ആൻഡ് കോൺക്ലേവ് വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറി കേസ്: കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി, തിരുത്തിയ കുറ്റപത്രം സമർപ്പിച്ചത് ഇന്നലെ
എക്സാലോജിക്: കേസെടുക്കണമെന്ന വാദത്തിൽ ഉറച്ച് ഇഡി, പ്രാഥമിക അന്വേഷണം നടത്തണമെന്ന് സർക്കാർ, കേസ് 29ലേക്ക് മാറ്റി