
കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളിൽ നാളെ ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് കുടുംബങ്ങൾ താമസം ആരംഭിക്കുക. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ നാളത്തെ ചടങ്ങിൽ പങ്കെടുക്കും. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് തൃക്കെപ്പറ്റയിലെ മിനി ടൗൺഷിപ്പിൽ പ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെൻറ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതർക്കായി നൽകിയിരിക്കുന്നത്.
പ്രവർത്തകരില്‍ നിന്നടക്കം സമാഹരിച്ച പണം കൊണ്ട് 1060 ചതുരശ്രയടിയുള്ള 3 മുറികളോട് കൂടിയ വീടും 8 സെന്‍റ് ഭൂമിയും 105 പേർക്കാണ് നിർമിച്ച് നല്‍കുന്നത്. ഓരോ വീട്ടിലേക്കും മുഴുവൻ ഫർണിച്ചറുകളും നല്‍കുന്നു. സൗജന്യമായി നല്‍കുന്ന മിക്സിക്ക് പുറമെ ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റും നല്‍കും. ദുരന്തബാധിതർക്ക് ഒരു തരത്തിലുള്ള അസൗകര്യവും ഉണ്ടാകരുതെന്ന നിർദേശമുള്ളതിനാല‍് ഇന്ന് മുതല്‍ സന്ദർശനം ഒഴിവാക്കമണമെന്ന് എല്ലാവരോടും നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ഗൃഹപ്രവേശന ചടങ്ങില്‍ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷനും നേതാക്കളും മാത്രമാണ് പങ്കെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam