Ansi Kabeer| ഹാർഡ് ഡിസ്ക് കാണാതായത് എന്ത് കൊണ്ട് ? എല്ലാ സത്യവും പുറത്ത് വരണമെന്ന് അൻസിയുടെ അച്ഛൻ

By Web TeamFirst Published Nov 21, 2021, 3:55 PM IST
Highlights

നിലിവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് അൻസിയുടെ അച്ഛൻ പറയുന്നത്. അന്വേഷണത്തിന്റെ ഗതി അനുസരിച്ച് തുടർനടപടി തീരുമാനിക്കുമെന്നാണ് കുടുംബത്തിൻ്റെ നിലപാട്. 

തിരുവനന്തപുരം: മറ്റൊരു പെൺകുട്ടിക്കും തന്‍റെ മകൾക്ക് സംഭവിച്ച ഗതിയുണ്ടാകരുതെന്ന് കൊച്ചിയിൽ കൊല്ലപ്പെട്ട അൻസി കബീറിന്‍റെ (Ansi Kabeer) അച്ഛൻ കബീ‌‌‌ർ. അപകടത്തിലെ എല്ലാ ദുരൂഹതയും നീക്കണം, എല്ലാ സംശയങ്ങളും അന്വേഷിക്കണം, സത്യങ്ങളെല്ലാം പുറത്ത് വരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹോട്ടൽ 18ലെ (hotel 18) സിസിടിവി ക്യാമറ ഹാർഡ് ഡിസ്ക് (Hard Disk) നഷ്ട്ടപ്പെട്ടത് എങ്ങനെയെന്നതിൽ പ്രത്യേക അന്വേഷണം വേണമെന്ന്  കബീർ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അൻസിയുടെ അച്ഛന്‍റെ പ്രതികരണം. 

നിലിവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് അൻസിയുടെ അച്ഛൻ പറയുന്നത്. അന്വേഷണത്തിന്റെ ഗതി അനുസരിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് കുടുംബം പറയുന്നു. ഔഡി കാർ എന്തിനാണ് പെൺകുട്ടികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതെന്നാണ് കബീർ ചോദിക്കുന്ന പ്രധാന ചോദ്യം. 

കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെയുളളവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നമ്പർ 18  ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് അൻസിയുടെയും അഞ്ജന ഷാജൻ്റെയും കുടുംബങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. റോയി വയലിക്കാട്ടിനെതിരെയും ഇവരുടെ വാഹനത്തെസൈജുവിനെതിരെയുമാണ് പരാതി. ഇതിനിടെ കൊല്ലപ്പെട്ട പെൺകുട്ടികളുടെ വാഹനത്തെ മുൻപും അരെങ്കിലും പിന്തുടർന്നിരുന്നോയെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

അൻസിയുടെയും അഞ്ജനയുടെയും കുടുംബങ്ങളുടെ  മൊഴി എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. നമ്പർ 18 ഹോട്ടലിൽ നിന്ന് കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി പരിശോധിക്കണം, ഹോട്ടലുടമ റോയി വയലിക്കാട്ടിലിനെതിരെ അന്വേഷണം വേണം, ഇദ്ദേഹം പറഞ്ഞതനുസരിച്ചാണോ ഓഡി കാറിൽ സൈജു പിന്തുടർന്നതെന്നന്വേഷിക്കണം എന്നിവയാണ് പരാതിയിലെ ആവശ്യങ്ങൾ. അഞ്ജനാ ഷാജന്‍റെ വാഹനത്തെ മുമ്പും ചില അജഞാതർ പിന്തുടർന്നിരുന്നിരുന്ന സംശയവും ഇവരുടെ കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പരിശോധന വേണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നി‍ർദേശം. 

അപകടത്തിൽപ്പെട്ട കാറിന്‍റെ ഫൊറൻസിക് പരിശോധനയും അടുത്ത ദിവസം പൊലീസ് നടത്തും. കാറിന് ഏതെങ്കിലും വിധത്തിലുളള തകരാർ നേരത്തെ ഉണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച കാറിനെപ്പിന്തുടർന്ന സൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളെ  ഹൈക്കോടതി പരിഗണിക്കും. 

click me!