
ആലപ്പുഴ: ആലപ്പുഴ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിൽ കരി ഓയിൽ ഒഴിച്ച് സാമൂഹ്യ വിരുദ്ധർ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കളിക്കാനായി സൂക്ഷിച്ച ഉപകരണങ്ങളിലാണ് കരി ഓയിൽ ഒഴിച്ചത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ അടഞ്ഞ് കിടക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടികൾ വീണ്ടും സ്കൂളിലെത്തിയത്. ഈ സമയത്താണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.