സിനിമ ചിത്രീകരണം: നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂര്‍

Published : Jul 02, 2020, 03:25 PM ISTUpdated : Jul 02, 2020, 05:02 PM IST
സിനിമ ചിത്രീകരണം: നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂര്‍

Synopsis

പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്ന നിർമാതാക്കളുടെ നിർ‍ദേശം നിലനിൽക്കെ കൂടുതൽ സിനിമകൾ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്

കൊച്ചി: പുതിയ സിനിമകളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട നിലപാടിൽ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആൻറണി പെരുമ്പാവൂർ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ധാരണയിലെത്തിയ ശേഷം മാത്രമേ ദൃശ്യത്തിൻറെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിങ്ങ് തുടങ്ങൂ എന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉറപ്പ് നൽകി.

പുതിയ മലയാള സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നു, ആദ്യം ഫഹദ് ചിത്രം; സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളു 

പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്ന നിർമാതാക്കളുടെ നിർ‍ദേശം നിലനിൽക്കെ കൂടുതൽ സിനിമകൾ ചിത്രീകരണത്തിന് ഒരുങ്ങുകയാണ്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ദൃശ്യം 2 ന്‍റെ ചിത്രീകരണം അടുത്ത മാസം 14ന് തുടങ്ങാൻ തീരുമാനിച്ചതായി സംവിധായകൻ ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രീകരണത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞിരുന്നുവെന്ന് നിർമാതാക്കളുടെ സംഘടനയുടെ ജനറൽ സെക്രട്ടറി ആന്‍റോ ജോസ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി